അബുദാബി- പോലീസ് ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ ട്രാഫിക് നിയമം ഞായറാഴ്ച പ്രാബല്യത്തില്‍ വരും.
കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റിലെ വലതുവശത്തെ പാത അടിയന്തര വാഹനങ്ങള്‍ക്കും ബസുകള്‍ക്കും ടാക്‌സികള്‍ക്കും മാത്രമായി വിനിയോഗിക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോളിംഗ് ഡയറക്ടറേറ്റ് ട്വീറ്റില്‍ അറിയിച്ചു. റോഡിലെ രണ്ട് ദിശകള്‍ക്കും ഇത് ബാധകമാണ്.
വലതുവശത്തെ പാതയില്‍ ഓടിക്കുന്ന അനധികൃത വാഹനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും.