പ്രശസ്തനാകാന്‍ കൊതിച്ച ആ പൂച്ചയെ ടിവി റിപ്പോര്‍ട്ടര്‍ സ്വന്തമാക്കുന്നു

പോലീസ് സ്‌റ്റേഷനു മുന്നില്‍വെച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സ്‌നേഹം പ്രകടിപ്പിക്കാനെത്തി ക്യാമറയില്‍ കുടുങ്ങിയ പൂച്ചയെ ഒടുവില്‍ ടിവി റിപ്പോര്‍ട്ടര്‍ സ്വന്തമാക്കുന്നു. ബ്രസീലില്‍ ഈ മാസം ആറിനായിരുന്നു സംഭവം.

പോലീസ് സ്‌റ്റേഷനു മുന്നില്‍ വെച്ച് ആര്‍തര്‍ ലിറ ബ്രസീലിയന്‍ ടിവിക്കുവേണ്ടി ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പൂച്ച കാലില്‍ ചുറ്റി സ്‌നേഹം പ്രകടിപ്പിച്ചത്. പൂച്ചയുടെ സ്‌നേഹം മനസ്സിലാക്കി അതിനെ റിപ്പോര്‍ട്ടര്‍ തലോടുന്നതും തത്സമയം ലോകം കണ്ടു.

അതി സുന്ദരനായ അവനോട് ആര്‍ക്കും ദേഷ്യം തോന്നില്ലെന്നും പ്രശസ്തനാകാന്‍ അവനും കൊതിച്ചു കാണുമെന്ന് സംഭവത്തെ കുറിച്ച് ലിറ പ്രതികരിച്ചു.

അലഞ്ഞുതിരിയുന്ന പൂച്ചയ്ക്ക് സ്റ്റേഷനിലെ പോലീസുകാരാണ് ഭക്ഷണം നല്‍കിയിരുന്നത്. ഇപ്പോള്‍ അതിന്റെ സ്‌നേഹം മറക്കാന്‍ പറ്റാത്ത ലിറ അരുമായക്കാന്‍ ഒരുങ്ങുകയാണ്.

 

Latest News