മലയാളി ഡോക്ടര്‍ ദുബായില്‍ കാറപകടത്തില്‍ മരിച്ചു

ദുബായ്- വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയും ദുബായ് അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തീ പടര്‍ന്നാണ് മരണം. ഭാര്യ: സിസി മാര്‍ഷല്‍. മക്കള്‍: റബേക്ക എറിന്‍ മാര്‍ഷല്‍, റേച്ചല്‍ അന്ന മാര്‍ഷല്‍.
അപകട സമയത്ത് ഡോക്ടര്‍ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ. അഗ്‌നിശമന സേനാ വിഭാഗം കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News