ദീർഘമായ ഇടവേളക്കുശേഷം വെള്ളിത്തിരയിൽ മഞ്ജു വാര്യരുടെ തിരിച്ചുവരവ് കണ്ട ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസാണ്. ഇപ്പോഴിതാ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസിന്റെ അടുത്ത ചിത്രം റിലീസിനൊരുങ്ങുന്നു. പ്രതി പൂവൻ കോഴി എന്ന ചിത്രത്തിൽ റോഷൻ ആൻഡ്രൂസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോസ്റ്റർ ആന്റപ്പൻ എന്ന വില്ലൻ കഥാപാത്രത്തെ. മമ്മൂട്ടിയാണ് റോഷൻ ആൻഡ്രൂസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച മോഹൻലാലിന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിരുന്നു. ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിന് ശേഷം റോഷനും ഗോകുലം ഗോപാലനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പ്രതി പൂവൻ കോഴിക്ക്. ജി ബാലമുരുകനാണ് ക്യാമറ. സംഗീതം ഗോപി സുന്ദർ.