Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി കുറ്റകൃത്യം കൂടുന്നു

അബുദാബി- യു.എ.ഇയില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധന. ഒക്‌ടോബര്‍ വരെയുള്ള കണക്കാണിതെന്ന് അബുദാബി ജുഡീഷ്യല്‍ വകുപ്പ് അറിയിച്ചു. 512 ക്രിമിനല്‍ കേസുകളാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തത്. 2018 ല്‍ ഇത് 357 എണ്ണമായിരുന്നു.
സൈബര്‍ പീഡനം, ചൂഷണങ്ങള്‍, ബ്ലാക്ക് മെയിലിംഗ്, ഭീഷണികള്‍, അസഭ്യങ്ങള്‍ പറയല്‍, മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറ്റം എന്നിവയെല്ലാം ഇതിലുള്‍പ്പെടും.  നിയമലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ആജീവനാന്ത തടവ് വരെയാണു ശിക്ഷ. മറ്റു ചില കുറ്റകൃത്യങ്ങള്‍ക്ക് 3 വര്‍ഷം വരെ തടവിലിട്ടശേഷം നാടുകടത്തുമെന്ന് അബുദാബി നിയമവകുപ്പ് പ്രതിനിധിയും അഭിഭാഷകനുമായ അല്‍ ആമിര്‍ അല്‍ അംരി പറഞ്ഞു.

 

Latest News