കുവൈത്ത് സിറ്റി- വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി ഒരു വര്‍ഷത്തില്‍നിന്ന് അഞ്ച് വര്‍ഷമാക്കുന്നു. ഇഖാമ കാലാവധി കാലഹരണപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധിയും സ്വമേധയാ റദ്ദാക്കപ്പെടും. ലൈസന്‍സിലെയും ഇഖാമയിലെയും വിവരങ്ങള്‍ കംപ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം ക്രമീകരിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.






