Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബി.ജെ.പിക്കെതിരെ മുന്നിൽനിന്ന് പട നയിച്ച് സോണിയ

ന്യൂദൽഹി- മഹാരാഷ്ട്രാ വിഷയത്തിൽ ബി.ജെ.പിയുടെ നടപടികൾക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ് മുന്നേറുമ്പോൾ മുന്നിൽനിന്ന് നയിക്കാൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി നേരിട്ടെത്തി. കോൺഗ്രസ് പ്രതിഷേധത്തിന്റെ അലകും പിടിയും പിടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അമരത്തു നിൽക്കുന്ന കാഴ്ചക്കാണ് ലോക്‌സഭ സാക്ഷിയായത്. മുദ്രാവാക്യം വിളിച്ച് വിഷമിച്ച എം.പിമാർക്ക് ഇഞ്ചിയും മധുരവും കലർന്ന മിഠായികൾ നൽകിയും കർശന നിർദേശങ്ങൾ നൽകിയും സോണിയ സഭയ്ക്കുള്ളിലെ പ്രതിഷേധത്തിന്റെ മുന്നിൽ നിന്നു. കോൺഗ്രസിനൊപ്പം പ്രതിഷേധിച്ച ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് നേതാക്കളുമായി സോണിയ തിരക്കിട്ട ചർച്ചകളിൽ മുഴുകി. 
ലോക്‌സഭ ചേർന്നയുടൻ മഹാരാഷ്ട്രാ വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുന്നതിനും സോണിയ നേതൃത്വം നൽകി. അതിനിടെയാണ് വനിതാ എം.പിമാരടക്കം കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് നേരെ മാർഷൽമാരുടെ കൈയേറ്റമുണ്ടായത്. സംഘർഷം ഒരുവേള കൈവിട്ടുപോകുമെന്ന ഘട്ടം ആയതോടെ സ്പീക്കർ 12 മണി വരെ സഭ പിരിച്ചുവിട്ടു. ബഹളത്തിനിടെ സ്പീക്കർ രാഹുൽ ഗാന്ധിക്ക് ചോദ്യം ചോദിക്കാൻ അവസരം നൽകിയെങ്കിലും അദ്ദേഹം നിരസിച്ചു. മഹാരാഷ്ട്രയിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ ചോദ്യം ചോദിക്കുന്നതിൽ എന്തർഥമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 
തൊട്ടു പിന്നാലെ ലോക്‌സഭയിൽ വനിതാ എം.പിമാർക്കടക്കം കൈയേറ്റമുണ്ടായെന്ന് ആരോപിച്ചും കോൺഗ്രസ് അധ്യക്ഷ  രംഗത്തെത്തി. മഹാരാഷ്ട്രാ വിഷയത്തിൽ കോൺഗ്രസ് എം.പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. 
ഭരണഘടനാ ലംഘനത്തിനും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ കോൺഗ്രസ് ചൊവാഴ്ച പാർലമെന്റ് സമുച്ചയത്തിലെ അംബേദ്കർ പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കും. ഭരണഘടനയിൽ ഒപ്പുവെച്ചതിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരു സഭകളെയും അഭിസംബോധന ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കാനും കോൺഗ്രസ് തീരുമാനിച്ചതായി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
പാർലമെന്റിൽ ഉൾപ്പെടെ നടത്തിയ പ്രതിഷേധങ്ങളിൽ കോൺഗ്രസ് ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ലോക്‌സഭക്ക് ഒപ്പം രാജ്യസഭയിലും കോൺഗ്രസ് പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയ രാജ്യസഭയും ഇന്നലെ സഭാ നടപടികളിലേക്ക് കടക്കാനാകാതെ പിരിയുകയായിരുന്നു. ഞായറാഴ്ച രാത്രി തന്നെ മഹാരാഷ്ട്രാ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കാൻ കോൺഗ്രസ് തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകി തയാറാക്കിയ ബാനറുകളും പ്ലക്കാർഡുകളുമായി എം.പിമാർ ലോക്‌സഭയിൽ എത്തിയത്. കഴിഞ്ഞ ദിവസം പ്ലക്കാർഡുകൾ അകത്തു കടത്തുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനാൽ വലിയ ബാനർ സ്വന്തം ബാഗിനുള്ളിലാക്കിയാണ് എം.പിമാർ അകത്തെത്തിയത്.


 

Latest News