ദുബായ്- ഇരുപത്തിനാലുകാരനായ ഇന്ത്യക്കാരാന്‍ ദുബായില്‍ ഹൃദയാഘാതംമൂലം മരിച്ചത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നടുക്കമായി. അല്‍ ഖയാം ബേക്കറിയുടെ ഡിസ്പാച്ച് വകുപ്പില്‍ ജീവനക്കാരനായ സന്ധിജ് എ.എസ് എന്ന യുവാവാണ് അകാലത്തില്‍ മരിച്ചത്.
അല്‍ ഗുസൈസിലെ കമ്പനി അക്കമഡേഷനില്‍ ഉറക്കിലാണ് മരണം. അപ്പു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സന്ധിജിന് നേരത്തെ ഹൃദ്രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല.
മദ്യപിക്കുകയോ പുകവലിക്കുകയോ ഇല്ല. ശാരീരികമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മാത്രമല്ല, ആരോഗ്യവാനുമായിരുന്നു.






