മെട്രോമാന്‍ ദുബായില്‍

ദുബായ്- മെട്രോമാന്‍ ഇ ശ്രീധരന്‍ ദുബായില്‍. ഇന്റര്‍നാഷനല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ) സംഘടിപ്പിച്ച 'ഇന്‍ഡെപ്ത് വിത് മൊട്രോമാന്‍ ഇ. ശ്രീധരന്‍' എന്ന ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കൃത്യത, സമഗ്രത, പ്രൊഫഷനല്‍ മികവ്, സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്നിവയിലൂടെ മാത്രമേ മികച്ച ജോലി സംസ്‌കാരം ആര്‍ജിക്കാനാവു എന്നദ്ദേഹം പറഞ്ഞു.
കേരളത്തിലുണ്ടായ പ്രളയ ദുരന്തം മനുഷ്യ നിര്‍മിതമാണ്. കേരളത്തില്‍ സര്‍വ മേഖലയിലും മന്ദഗതിയും മരവിപ്പുമാണ്. കേരളത്തിലെ ഖര മാലിന്യ നിര്‍മാര്‍ജനം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി ഇ.ശ്രീധരന് അവാര്‍ഡ് നല്‍കി. പ്രവാസ ലോകത്ത് വാണിജ്യ മേഖലയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ഡോ. പി.എ.  ഇബ്രാഹിം ഹാജി,ഡോ.സി.പി. അലി ബാവ ഹാജി, ഡോ.മുഹമ്മദ് കാസിം, എസ്.എഫ്.സി മുരളീധരന്‍, റെയിന്‍ബോ ജോണ്‍സണ്‍ , സി. മുഹമ്മദ്  റൊബ്ബാല്‍ ഷിപ്പിംഗ് എന്നിവരെ ആദരിച്ചു.
ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു.

 

Latest News