കുവൈത്തിലെ തൊഴില്‍ശേഷിയില്‍ ഇന്ത്യക്കാര്‍ ഒന്നാമത്

കുവൈത്ത് സിറ്റി- കുവൈത്തില്‍ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി 5,87,682 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതായി കണക്ക്. രാജ്യത്തെ തൊഴില്‍ ശേഷിയില്‍ ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നിലെന്ന് ഇത് വ്യക്തമാക്കുന്നു.  ഈജിപ്താണ് രണ്ടാംസ്ഥാനത്ത്.
മൊത്തം തൊഴില്‍ ശേഷിയുടെ 27.4 ശതമാനമാണ് ഇന്ത്യക്കാര്‍. 18.2 ശതമാനം മാത്രമാണ് സ്വദേശികള്‍.
ബംഗ്ലദേശുകാര്‍ 8.5% (1,81,160), പാക്കിസ്ഥാന്‍ 3.7% (79,753), ഫിലിപ്പീന്‍സ് 3.7% (78,624) എന്നിങ്ങനെയാണ് മറ്റു രാജ്യക്കാര്‍.
സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി സ്വദേശി ജീവനക്കാരുടെ പ്രതിമാസ ശരാശരി ശമ്പളം 1435 ദിനാര്‍ ആണ്. വിദേശികളുടേത് ശരാശരി 301 ദിനാറാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Latest News