വൈദ്യുതി വാഹനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി പദ്ധതി നീട്ടി

ദുബായ്- ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ദീവ (ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) സൗജന്യമായി വൈദ്യുതി നല്‍കിയിരുന്ന പദ്ധതി അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
ഇവി ഗ്രീന്‍ ചാര്‍ജര്‍ ഇനിഷ്യേറ്റീവ് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കാണു ദീവയുടെ പൊതു സ്റ്റേഷനുകളില്‍നിന്ന് സൗജന്യമായി വാഹനങ്ങള്‍ ചാര്‍ജു ചെയ്യാനാകുക. ഹോം ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ ഈ സൗകര്യം ലഭിക്കില്ല.
അതേസമയം വ്യവസായിക ഉപഭോക്താക്കള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് കിലോവാട്ട് മണിക്കൂറിന് 29 ഫില്‍സ് ഈടാക്കും.

 

Latest News