ഷാര്‍ജ- ജോര്‍ദാന്‍ സ്വദേശിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയിക്കുന്നു. അല്‍ ഖാസിമിയ ഏരിയയില്‍ ഞായര്‍ 12.45നാണ് സംഭവം. മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയിലാണ്.
താഴെ പതിച്ചയുടന്‍ തന്നെ കുവൈത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ഥി മരിച്ചിരുന്നു. തലക്ക് ഏറ്റ മാരകമായ പരുക്കാണ് മരണ കാരണം. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയുടെ പിതാവ് വളരെ കാര്‍ക്കശ്യമുള്ളയാളാണെന്നും കഴിഞ്ഞ ദിവസം കൂട്ടുകാരോടൊപ്പം കുട്ടി വൈകിയെത്തിയതിന് വീട്ടില്‍ കയറ്റിയില്ലെന്നും ഒരു സുഹൃത്ത് പറഞ്ഞു.
സംഭവ ദിവസം കുട്ടിയെ പിതാവ് റോഡില്‍ വച്ച് മര്‍ദിച്ചതായും വിവരമുണ്ട്. വിദ്യാര്‍ഥിക്ക് രണ്ട് സഹോദരങ്ങളുണ്ട്.






