ഉണക്കിസൂക്ഷിച്ച 49 കടല്‍ക്കുതിരകളുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

ഇടുക്കി- ഉണക്കി വിൽപനക്ക് എത്തിച്ച 49 കടൽക്കുതിരകളെയുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയിലായി. തേനി ആണ്ടിപ്പെട്ട് മൈലാടുംപാറ കാളിയമ്മൻ കോവിൽ സ്ട്രീറ്റിൽ തവ മുതൈയ്യൻ(49)നാണ് പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുമളിയിലെ വിനോദസഞ്ചാര മേഖലയിൽ എത്തിച്ചാണ് ഇവ വിൽക്കാൻ ശ്രമിച്ചത്. ഹിപ്പോകാംപസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കടൽക്കുതിരകളെ പിടികൂടുന്നത് വനം-വന്യജീവി നിയമപ്രകാരം കുറ്റകരമാണ്.
 

Latest News