ദുബായ്- യു.എ.ഇ എക്‌സ്‌ചേഞ്ച്-ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് എഴുത്തുകാരന്‍ സക്കറിയയും യു.എ.ഇ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാമദ് അല്‍ ബലൂഷിയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
മറ്റു സാഹിത്യ പുരസ്‌കാരങ്ങള്‍: സലിം അയ്യനേത്ത് (ബ്രാഹ്മിണ്‍ മൊഹല്ല'–-നോവല്‍), സബീന എം. സാലി (രാത്രിവേര്–കഥ), സഹര്‍ അഹമ്മദ് (പൂക്കാതെ പോയ വസന്തം–കവിത), എം.സി.എ. നാസര്‍ (പുറവാസം–-ലേഖനം), ഹരിലാല്‍ (ഭൂട്ടാന്‍ ലോകത്തിന്റെ ഹാപ്പിലാന്‍ഡ്–-യാത്രാ വിവരണം) തഹാനി ഹാഷിര്‍ (ത്രൂ മൈ വിന്‍ഡോ പാന്‍സ്), മാളവിക രാജേഷ് (വാച്ച് ഔട്ട്- കുട്ടികളുടെ സാഹിത്യം).
'സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും' എന്ന വിഷയത്തില്‍ സക്കറിയയുടെ പ്രഭാഷണവും മോഹനവീണാ വിദ്വാന്‍ പോളി വര്‍ഗീസിന്റെ സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.






