Sorry, you need to enable JavaScript to visit this website.

ഫോണില്‍ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ്, 29 ഏഷ്യക്കാര്‍ അബുദാബിയില്‍ അറസ്റ്റില്‍

അബുദാബി- ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണില്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് വന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
ദുബായ്, അജ്മാന്‍ പോലീസിന്റെ സഹകരണത്തോടെയാണ് പ്രതികള്‍ക്കായി വലവിരിച്ചത്. 29 പേരും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്.
നാലു സംഘങ്ങളായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് നവീകരിക്കാനുണ്ടെന്നു പറഞ്ഞ് ഫോണ്‍ വിളിച്ച് അക്കൗണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ഉടന്‍ ഇവ ഉപയോഗിച്ച് പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി. ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അബുദാബി പോലീസ് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നുവെന്ന് ക്രിമിനല്‍ സെക്യുരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രി.ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റഷ് ദി പറഞ്ഞു.
കോള്‍ സെന്ററുകള്‍ എന്ന് വിളിക്കുന്ന അവരവരുടെ താമസ സ്ഥലത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 25 പേര്‍ അജ്മാന്‍ കേന്ദ്രീകരിച്ചും മറ്റ് നാലു പേര്‍ ദുബായ് കേന്ദ്രീകരിച്ചുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.

 

Latest News