അബുദാബി- യു.എ.ഇയില്‍ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഇരട്ടിയാക്കി നിയമം ഭേദഗതി ചെയ്ത് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു.
രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവോ 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ രണ്ടും കൂടിയോ ആണ് പുതിയ നിയമത്തില്‍ വിഭാവനം ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റോ സ്ത്രീയെ അപമാനിച്ചാല്‍ ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം വരെ പിഴയുമായിരിക്കും ശിക്ഷ.
നിയമലംഘകര്‍ വിദേശിയാണെങ്കില്‍ ശിക്ഷക്കുശേഷം നാടുകടത്തും. പ്രതികള്‍ക്ക് തൊഴിലും നഷ്ടമാകും.






