ദേശീയ ദിനാഘോഷത്തിന് യു.എ.ഇ തയാറെടുക്കുന്നു

ദുബായ്- ഡിസംബര്‍ രണ്ടിന് നടക്കുന്ന യു.എ.ഇ ദേശീയ ദിനം വര്‍ണാഭമാക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി വിവിധ വകുപ്പുകള്‍. കരിമരുന്നു പ്രയോഗം ഉള്‍പ്പെടെയുള്ള ഗംഭീര പരിപാടികള്‍. സംഗീത നൃത്ത പരിപാടികള്‍, ലേസര്‍ ഷോ, പൈതൃകമേളകള്‍ തുടങ്ങിയവ ഉണ്ടാകും. സംഗീതമേളകള്‍ക്കു പ്രശസ്ത അറബ് ഗായകര്‍ നേതൃത്വം നല്‍കും.
1 , 2 തീയതികളില്‍ അല്‍ സീഫില്‍ രാത്രി 8 നും ലാമെറില്‍ 8.30നും ദ് ബീച്ചില്‍ 9 നുമാണു കരിമരുന്നു പ്രയോഗം. 2 ന് ദ് പോയിന്റില്‍ രാത്രി 8നും ഗ്ലോബല്‍ വില്ലേജില്‍ 9നും ആകാശത്തു വര്‍ണവിസ്മയം വിടരും.
പ്രമുഖ ഗായകരായ ബല്‍ഖീസ്, ഹുസൈന്‍ അല്‍ ജാസ്മി, ഹമദ് അല്‍ അംറി, ഈദ അല്‍ മെന്‍ഹലി, മുഹമ്മദ് അല്‍ ഷേഹി തുടങ്ങിയവര്‍ സംഗീത പരിപാടി അവതരിപ്പിക്കുമെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു.

 

Latest News