Sorry, you need to enable JavaScript to visit this website.

കവളപ്പാറയില്‍ ഇരുപത് വീടുകള്‍ നിര്‍മിച്ചു നല്‍കും -എം.എ. യൂസഫലി

എടക്കര-കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി ഇരുപത് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലി. കവളപ്പാറയിലെ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്ന് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ കണ്ടെത്തുന്ന ഭൂമിയില്‍ ആറ് ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിര്‍മിക്കുക. ഇതിന് വേണ്ടിവരുന്ന 1.20 കോടി രൂപ റീബില്‍ഡ് നിലമ്പൂര്‍ ചെയര്‍മാന്‍ പി.വി. അബ്ദുല്‍ വഹാബിനെ ഏല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11.20 ന് ഹെലികോപ്റ്റര്‍ മാര്‍ഗം ഭൂദാനം ഗവ. എല്‍.പി സ്‌കൂള്‍ മൈതാനത്ത് വന്നിറങ്ങിയ അദ്ദേഹം കവളപ്പാറ സന്ദര്‍ശിച്ച ശേഷം 12 മണിയോടെ മടങ്ങി. പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍, പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍ പിള്ള എന്നിവരും  അനുഗമിച്ചു.

 

Latest News