വക്കം പുരുഷോത്തമനായിരുന്നു സ്പീക്കര്‍ മാരില്‍ പുലി

 തിരുവനന്തപുരം-  കോലാഹലങ്ങളൊക്കെ വെറുതെ.  പ്രതിപക്ഷത്തെ നാല് എം.എല്‍.എമാര്‍ ഇനി മുതല്‍ സ്പീക്കറില്‍ നിന്ന് ശാസന ഏറ്റു വാങ്ങിയവരായി ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കും. സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിനാണ് കോ ണ്‍ ഗ്രസിലെ റോജി എം.ജോണ്‍, എല്‍ദോസ് പി.കുന്നപ്പിള്ളില്‍,ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവരെ തന്റെ അധികാരം ഉപയോഗിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സെന്‍ഷ്വര്‍ ചെയ്തത്. കേരളത്തിലെ നിയമസഭ അംഗങ്ങള്‍ക്കുള്ള പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 53 അനുസരിച്ചാണ് ഈ നടപടിയെന്ന് സ്പീക്കര്‍ വിശദീകരിച്ചിട്ടുണ്ട്. 2015ല്‍ കെ.എം.മാണി ബജറ്റവതരിപ്പിക്കുന്നത് തടയാനെത്തിയ അന്നത്തെ പ്രതിപക്ഷ അംഗമായിരുന്ന പി.രാമകൃഷ്ണന്‍ അന്നത്തെ സ്പീക്കറുടെ കസേര മറിച്ചിടുന്ന ചിത്രമെല്ലാം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചുവെങ്കിലും ശ്രീരാമകൃഷ്ണന്‍ താനിപ്പോള്‍ ഇരിക്കുന്ന പദവി മറ്റൊന്നാണെന്ന്  എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊടുത്തു. അന്നത്തെ ചെയ്തികളുടെ ഭാരവും പേറി എല്ലാ കാലവും ജീവിക്കാനാവില്ല. ല ജ്ജയുടെ പരിധി ഓരോരുത്തരുംതീരുമാനിക്കണം. അധികാരം പ്രയോഗിക്കാനുള്ള താണ് പുജിക്കാനുള്ള തല്ലെന്ന് സ്പീക്കര്‍ തെളിയിച്ചു കൊടുത്തിരിക്കുന്നു.  ചെറുമട്ടിലെങ്കിലും തന്നിലൊരു വക്കം പുരുഷോത്തമനു മുണ്ടെന്ന് ബോധ്യപ്പെടുത്തിയ നടപടി.   വക്കം പുരുഷോത്തമന്‍ സ്പീക്കറായ ഘട്ടത്തില്‍ ദേശാഭിമാനി ലേഖകന്‍ ആര്‍.എസ്.ബാബുവിന്റെ പാസ് റദ്ദാക്കിയത് പോലുള്ള നടപടികള്‍ വിവാദമായപ്പോഴും അദ്ദേഹം കുലുങ്ങിയിരുന്നില്ല. ഇപ്പോള്‍ പ്രസ് അക്കാദമി ചെയര്‍മാനായ ബാബു  കഴിഞ്ഞ  ദിവസം നടന്ന ചടങ്ങില്‍ വക്കം പുരുഷോത്തമനെ  നല്ല സ്പീക്കറായി വാഴ്ത്തിയ   വേദിയില്‍ ശ്രീരാമകൃഷ്ണനു മുണ്ടായിരുന്നു.                                            ഓര്‍ഡര്‍, ഓര്‍ഡര്‍ സ്പീക്കറുടെ  റൂളിംഗ് ഇങ്ങി നെ വായിക്കാം. '' ജനാഭിലാഷം പ്രതിഫലിക്കുന്നതും, ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുമായ ജനപ്രതിനിധി സഭ കളില്‍ സംവാദങ്ങളോടൊപ്പം പ്രതിഷേധങ്ങളും ഉയര്‍ന്ന് വരുന്നത് തികച്ചും സ്വാഭാവികമാണ്. ഒരു പരിധി വരെ അത് സ്വാഗതാര്‍ഹവും തന്നെയാണ്. എന്നാല്‍ നമ്മുടെ സഭയുടെ ചട്ടങ്ങളും, നടപടി ക്രമങ്ങളും കീഴ് വഴക്കങ്ങളും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റ ചട്ടവും ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കേണ്ടത് ചെയറിന്റെ കര്‍ത്തവ്യവും ഉത്തരവാദിത്വവുമാണ്. മുന്‍ കാലങ്ങളിലും സഭയുടെ അന്തസിന് നിരക്കാത്ത നടപടികള്‍ ഉണ്ടായ സാഹചര്യങ്ങളിലൊക്കെ സഭയു ടെ കലക്ടീവ് വിസ്ഡത്തിന്റെ ഭാഗമായി യുക്ത മായ നടപടികള്‍ സ്വീകരിച്ച കീഴ് വഴക്കമാണ് നമ്മുടെ സഭയ്ക്കുള്ളത്.'' നടപടിയെ അനുകൂലി ച്ചത് ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ മാത്രമാണെന്നാണ് നിയമസഭ കവാടത്തിലെ ധര്‍ണയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്ഷുഭിതനായത്.  ഇനിയെന്തായാലും അടുത്ത ദിവസങ്ങളിലൊന്നും നിയമ സഭയില്ല .സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 
 അധികാരത്തിലിരിക്കുന്നത് സമ്പൂര്‍ണ കമ്യൂണിസ്റ്റ് സര്‍ക്കാരല്ലെന്ന് ഒന്നു രണ്ടു തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍  ഓര്‍മ്മപ്പെടുത്തല്‍ പോലെ പറയുന്നത് കേട്ടിരുന്നു.  പക്ഷെ കേരളത്തില്‍ വിപ്ലവം സംഭവിച്ചു കഴിഞ്ഞുവെന്നും, അങ്ങിനെ അധികാരത്തിലെത്തിയ വിപ്ലവാനന്തര സര്‍ക്കാരാണ് ഭരിക്കുന്നതെന്നല്ലാമുള്ള തോന്നല്‍ പലരെയും ഉള്ളിന്റെ ഉള്ളില്‍ നയിക്കുന്നുണ്ടാകണം. അതു കൊണ്ടാണ് എല്ലാം ഞങ്ങള്‍ മാറ്റി പണിയും എന്ന മട്ടും ഭാവവും  ഭരണ കൂടത്തില്‍ നിന്ന് വീണ്ടും, വീണ്ടും മുഖം കാണിക്കാനെത്തുന്നത്. ചോദ്യോത്തര വേളയില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ചോദ്യോത്തരവേള സജീവമാക്കാനിറങ്ങിയ ഭരണകക്ഷി അംഗങ്ങളുടെയും മന്ത്രി പ്രൊഫ. സുരേന്ദ്രനാഥിന്റെയുമെല്ലാം ശരീര ഭാഷ അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ നൊസ്റ്റാള്‍ജിയ യോട് ചേര്‍ന്ന് നില്‍ക്കുന്നതായി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളെ കുറിച്ചായിരുന്നു ചോദ്യം. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി ഇവയെ പിടികൂടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി വിദ്യാഭ്യാസ മന്തി വിശദമാക്കിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ പിടികൂടിയ ഇപ്പറഞ്ഞ സ്വകാര്യ  സ്‌കൂളുകള്‍ കോടതിയില്‍ പോയതിനാല്‍ സര്‍ക്കാര്‍ നടപടി തല്‍ക്കാലം റദ്ദായ അവസ്ഥയിലാണ്. വിശ്വാസവും ജീവിതവുമെല്ലാം പ്രത്യയശാസ്ത്രത്തില്‍ പരുവപ്പെടുത്തിയെടുത്ത പ്രൊഫ.കെ.യു. അരുണന്‍, കമ്യൂണിസമാണ് എല്ലാ മെല്ലാം എന്ന് വിശ്വസിക്കുന്ന പുരുഷന്‍ കടലുണ്ടി വരെയുള്ള അംഗങ്ങള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ചോദ്യോത്തര വേളയിലെ കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന വിരുദ്ധ രോട് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നാണ് പി.സി.ജോര്‍ജിന് ഉപദേശിക്കാനുണ്ടായിരുന്നത്. ഒരു കാലത്ത് അക്ഷരമറിയാതെ നടന്ന കേരള ജനതയെ അറിവിന്റെ ലോകത്തേക്ക് നടത്തിയവരുടെ പിന്‍മുറക്കാരാണ്  ഇപ്പോള്‍ നാം  ശത്രു പക്ഷത്ത് നിര്‍ത്തുന്ന  സ്വകാര്യ സ്ഥാപനങ്ങള്‍ എന്ന കാര്യം ഓര്‍മ്മ വേണമെന്ന് ജോര്‍ജ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ചേരിയായി. കോണ്‍ഗ്രസ് അംഗം ഷാഫി പറമ്പിലിന് പോലീസ് മര്‍ദ്ദനമേറ്റതു മാ യി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ചോദ്യോത്തര വേളയും പിന്നീട് ശൂന്യവേളയും  ബഹിഷ്‌ക്കരിച്ചിരുന്നു. താനും അവര്‍ക്കൊപ്പം ചേര്‍ന്നു എന്ന് കരുതാതിരിക്കാനാണ് ചോദ്യമുന്നയിക്കുന്നതെന്ന മുഖവുരയോടെയായിരുന്നു പി.സി.ജോര്‍ജിന്റെ ഇടപെടല്‍. ' ഞാനിപ്പോഴും സര്‍വ്വതന്ത്ര സ്വതന്ത്രനാണ് ' ജോര്‍ജ് തന്റെ രാഷ്ട്രീയ പക്ഷം ആവര്‍ത്തിച്ചു വിശദീകരിക്കുന്നു.
പ്രതിപക്ഷത്തിന്റെ അഭാവ ത്തില്‍   നടപടിക്രമങ്ങള്‍ പൂ ര്‍ത്തി യാക്കു മ്പോ ള്‍ ആ കുറവ് നി കത്താന്‍ ബി .ജെ    പി അംഗം ഒ.രാജഗോപാല്‍ സഭയില്‍ സജീവമായുണ്ടായിരുന്നു. 
 


 

Latest News