കൊച്ചിയിലേക്കുള്ള വിമാന സമയങ്ങള്‍ മാറും

ദുബായ്- കൊച്ചിയിലേക്ക് പറക്കുന്നതിന് മുമ്പ് വിമാന സമയങ്ങള്‍ ശ്രദ്ധിക്കാന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള വിമാനങ്ങള്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വേ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് പകല്‍സമയത്തെ വിമാന സമയങ്ങളില്‍ മാറ്റമുണ്ടായിരിക്കുന്നത്. മാര്‍ച്ച് 28 വരെ  ഇത് തുടരും.
രാവിലെ 10 നും വൈകിട്ട് ആറിനും ഇടക്കുള്ള വിമാനങ്ങളാണ് റീ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ടേക്ക് ഓഫിനും ലാന്‍ഡിംഗിനും ഇത് ബാധകമാണ്. അതിനാല്‍ കൊച്ചിയില്‍നിന്ന് വിമാനം കയറുന്നവരും കൊച്ചിയിലേക്ക് പോകുന്നവരും വിമാന സമയത്തില്‍ ഉറപ്പ് വരുത്തിയ ശേഷം വേണം വിമാനത്താവളത്തിലേക്ക് പോകാന്‍.

 

Latest News