മുഖം മാറാനൊരുങ്ങി കുവൈത്ത് തലസ്ഥാനം

കുവൈത്ത് സിറ്റി- പഴമയും പുതുമയും പാരമ്പര്യവും ആധുനികതയും കൈകോര്‍ക്കുന്ന തരത്തില്‍ കുവൈത്ത് സിറ്റിയുടെ മുഖഛായ മാറ്റാന്‍ വമ്പന്‍ പദ്ധതി.  കുവൈത്ത് സിറ്റി അര്‍ബന്‍ പ്ലാന്‍ പ്രൊജക്ട് 2030 എന്ന് പേരിട്ട പദ്ധതി പൂര്‍ത്തിയാകുന്നതോടെ മിര്‍ഗാബ് മുതല്‍ മാലിയ വരെ കുവൈത്ത് സിറ്റിയുടെ മുഖച്ഛായ മാറും. നിര്‍ദിഷ്ട മെട്രോ റയിലുമായി ബന്ധപ്പെട്ട സ്റ്റേഷനുകള്‍, നവീകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍, ആഡംബര ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകള്‍, റിക്രിയേഷന്‍ കേന്ദ്രങ്ങള്‍, പൊതുസേവന സംവിധാനങ്ങള്‍ തുടങ്ങി ആധുനിക സൗകര്യങ്ങളൊക്കെ ഒരുക്കും.
പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സംവിധാനങ്ങളായിരിക്കും മറ്റൊരു പ്രധാന ആകര്‍ഷണം. സാമൂഹിക, സാമ്പത്തിക രംഗത്തെ കാലാനുസൃത മാറ്റങ്ങള്‍ങ്ങള്‍ക്കൊപ്പം കുവൈത്തിനേയും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 

Latest News