Sorry, you need to enable JavaScript to visit this website.

ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി-  കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ നിയോഗിച്ചു. ശൈഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിനെ പ്രധാനമന്ത്രിയായി നിയോഗിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനം അസാധുവാക്കിയാണ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചത്.
രാജിവച്ച മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്നു ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്. മന്ത്രിസഭാംഗങ്ങളെ കണ്ടെത്താന്‍ ശൈഖ് സബാഹ് ഖാലിദിന് അമീര്‍ നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയാകാനുള്ള നിര്‍ദേശം ശൈഖ് ജാബര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണു പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചത്. നിലവിലെ പാര്‍ലമെന്റില്‍ മൂന്നാമത്തെ മന്ത്രിസഭയാണ് ശൈഖ് സബാഹ് ഖാലിദിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരിക.
1953 മാര്‍ച്ച് മൂന്നിന് ജനിച്ച് 1977 ല്‍ കുവൈത്ത് സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ നേടിയ ബിരുദം നേടിയ നിയുക്ത പ്രധാനമന്ത്രി 1978 ല്‍ വിദേശമന്ത്രാലയത്തില്‍ ജോലിയില്‍ പ്രവേശിച്ചു. യു.എന്നില്‍ കുവൈത്തിന്റെ സ്ഥിരാംഗം, സൗദി അറേബ്യയിലെ കുവൈത്ത് സ്ഥാനപതി എന്നീ പദവികളും വഹിച്ചു. സാമൂഹിക കാര്യ,– തൊഴില്‍ വകുപ്പ് മന്ത്രിയായി 2006 ലാണ് മന്ത്രിസഭയിലെത്തുന്നത്. തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രിയായി. 2011 ല്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി.

 

Latest News