Sorry, you need to enable JavaScript to visit this website.

എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടാല്‍ 24 മണിക്കൂറിനകം പുതിയ കാര്‍ഡ്

അബുദാബി- യു.എ.ഇയിലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐ.ഡി നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താല്‍ 24 മണിക്കൂറിനകം പുതിയ കാര്‍ഡ് ലഭിക്കുന്നതിന് സംവിധാനം.  ഇതിനു 150 ദിര്‍ഹം അധികം നല്‍കിയാല്‍ മതിയാകും. സ്വദേശികള്‍ക്കും യു.എ.ഇയിലുള്ള ജി.സി.സി പൗരന്മാര്‍ക്കും പുതുതായി കാര്‍ഡ് എടുക്കുമ്പോഴും 24 മണിക്കൂറിനകം ലഭിക്കും.
സ്വതന്ത്ര വ്യാപാര മേഖലയായ ഫ്രീസോണുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്കും അല്ലാത്തവര്‍ക്ക് രണ്ട് വര്‍ഷത്തേക്കുമാണ് എമിറേറ്റ്‌സ് ഐ.ഡി നല്‍കുന്നത്. മൂന്ന് വര്‍ഷത്തേക്കുള്ള കാര്‍ഡിന് 370 ദിര്‍ഹമും രണ്ട് വര്‍ഷത്തേക്കുള്ള കാര്‍ഡിന് 270 ദിര്‍ഹമുമാണ് നിരക്ക്. സാധാരണഗതിയില്‍ വിരലടയാളം എടുത്തു കഴിഞ്ഞാല്‍ 3 മുതല്‍ 7 ദിവസത്തിനകം എമിറേറ്റ്‌സ് ഐഡി ലഭിക്കും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പുതുക്കി ലഭിക്കുന്നതിനും ഈ കാലതാമസമുണ്ടായിരുന്നു. ഇതിനാണു പരിഹാരമാകുന്നത്.

 

Latest News