ഒമാനിലും യു.എ.ഇയിലും മഴ തുടരുന്നു; തണുപ്പ് കൂടി

മസ്‌കത്ത/ ദുബായ്- ഒമാനിലും യു.എ.ഇയിലും കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഒമാനിലെ മുസന്ദമിലാണ് ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴയും ഇടിയും മിന്നലും കാറ്റുമുണ്ടായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണറേറ്റുകളില്‍ മഴയും കാറ്റും ഇടിയുമുണ്ടാകും.
രാജ്യത്തെ താപനിലയില്‍ വലിയ കുറവു വന്നിട്ടുണ്ട്. ജബല്‍ ശംസില്‍ മൂന്ന് ഡിഗ്രിയായിരുന്നു താപനില. കനത്ത മഴയില്‍ വാദികള്‍ നിറഞ്ഞതോടെ വിവിധ റോഡുകള്‍ റോയല്‍ ഒമാന്‍ പോലീസ് അടച്ചു. ബനീ ഖുസൈമാഹ് വാദി നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ലിവ-ശിനാസ് റോഡ് അടച്ചു.
ഖോര്‍ അല്‍ മെല്‍ഹ് വാദിയില്‍നിന്നു റോഡിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സഹം-ഖാബൂറ റോഡിലും  ഗതാഗതം നിരോധിച്ചിരുന്നു. ബാത്തിന ഗവര്‍ണറേറ്റില്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്.
യു.എ.ഇയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച മഴ ശക്തമായി തുടര്‍ന്നു. രാജ്യത്ത് പൊതുവേ നല്ല തണുപ്പായി.

 

Latest News