ചെ -ഗുവേ രെ യുടെ അനുയായികളെ നേരിടാന്‍ ബലറാമിന് ചെ -ഗുവേര  തന്നെ മതി 

തിരുവനന്തപുരം - കേരളത്തിലെ  മുഖ്യകമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.എമ്മിന്റെ നിയമസഭയിലെ ബൗദ്ധിക പോരാളികളെ യെല്ലാം നേരിടാന്‍ തങ്ങള്‍  മതിയെന്ന് തെളിയിച്ചു കൊണ്‍ിരിക്കുന്ന യുവ അംഗങ്ങളാണ്  കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍, വി.ടി.ബലറാം, ശബരീനാഥ് ത്രയങ്ങള്‍. ഇവരില്‍ ഷാഫി പറമ്പിലിന് പോലീസ് മര്‍ദ്ദനമേറ്റപ്പോള്‍ അക്കാര്യം നിയമസഭയിലെത്തിച്ച ബലറാം ശരിക്കും എതിരാളികളെ വാക്കു കൊണ്‍്, അരിഞ്ഞു തള്ളുകയായിരുന്നു.  കമ്യൂണിസ്റ്റ് പക്ഷത്തെ  നേരിടാന്‍ അവരുടെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളെ തന്നെ കുടെ കൂട്ടണമെന്ന്  ബലറാമിന് ആരും പറഞ്ഞു കൊടുക്കേണ്‍തില്ല. അതു കൊണ്‍് ഇതാ കിടക്കുന്നു ചെ -ഗുവേരയുടെ പ്രസിദ്ധ വരികള്‍  'ഓരോ അനീതിക്കെതിരെയും പ്രതികരിക്കുമ്പോഴാണ് , നിങ്ങള്‍ സഖാവാകുന്നത്   ഏത് സഖാവിന്റെയും ഉള്ള് അറിയാതെയെങ്കിലും ഉലഞ്ഞു പോകുന്ന ചെ മൊഴി. പോലീസ് , കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിന്റെ നേര്‍ ചിത്രം ബലറാം സഭയില്‍ വിവരിച്ചു. എറണാകുളത്ത് സി.പി.ഐക്കാരനായ എം.എല്‍.എ എല്‍ദോസിന്  കഴിഞ്ഞ ദിവസം പോലീസ് മര്‍ദ്ദനമേറ്റിരുന്നു. ആള്‍ എം.എല്‍.എയാണെന്ന് തിരിച്ചറിയാതെയാകാം അന്നങ്ങിനെ സംഭവിച്ചത്. അതേ സമയം ഷാഫി പറമ്പിലിനെ അറിയാത്ത പോലീസുകാരുണ്‍ാകില്ല. ബോധ പൂര്‍വ്വം മര്‍ദ്ദിച്ചതാണെന്നതിന് മറ്റ് തെളിവെന്തിന്?  സി.പി.എമ്മിനെ മൂന്നാം സ്ഥാനത്താക്കി രണ്‍് തവണ പാലക്കാട് സി.പി.എം ശക്തി കേന്ദ്രത്തില്‍  ജയിച്ച ഷാഫിയ നോട്ടമിട്ട് വെച്ചതിന്റെ ഫലമാണ് ഈ മര്‍ദ്ദനം. നിന്റെയൊക്കെ എം.എല്‍.എക്ക് രണ്‍െണ്ണം കിട്ടിയപ്പോള്‍ മതിയായല്ലോ, അല്ലെ... എന്ന്  കേട്ടാലറക്കു ന്ന വാക്കുകളുടെ അകമ്പടിയോടെ സി.പി.എം കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍  കെ.എസ്.യുക്കാരോട് വിളിച്ചു  പറഞ്ഞത്  സമര സ്ഥലത്ത് എല്ലാവരും കേട്ടതാണ്. ഇങ്ങിനെ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്റെ പേരും ബലറാം ആവര്‍ത്തിച്ചു. ശിവരഞ്ജിത് മാരും, നസീമുമാരും (പി.എസ്.സി.തട്ടിപ്പ് കേസ് പ്രതികള്‍ )പോലീസ്  സേനയില്‍ കയറിയാലുള്ള അവസ്ഥയുടെ കൃത്യമായ  സൂചന.  അവരുടെ മുന്‍ഗാമികളാണ് ഇത്തരം ഉദ്യോഗസ്ഥര്‍. മനുഷ്യരുടെ കൈ കടിച്ചു  മുറിക്കുന്ന പോലീസെന്താ വാ ന രസേന യായോ?   മുന്‍ എസ്.എഫ്.ഐ നേ താ വ് കെ.കെ.രാഗേഷും (എം.പി) മറ്റും ജെ .എന്‍. യു പോരാട്ടത്തിലെല്ലാം മുന്നണിയിലുണ്‍്. കേരളത്തിലെ എസ്.എഫ്.ഐ ക്കാര്‍ ഇതു വല്ലതും അറിയുന്നുണ്‍ോ? ജെ.എന്‍.യു ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് മുഖ പുസ്തക കുറിപ്പില്‍ ഐക്യം ചേര്‍ന്ന മന്ത്രി ഡോ.തോമസ് ഐസക് ചിലതെല്ലാം പറയാതെ പറയുകയായിരുന്നില്ലേ എന്ന് ബലറാം ഒളിയമ്പെയ്തു. ' ഒരു വിദ്യാര്‍ഥി സമരവും തോറ്റിട്ടില്ല'  മുന്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ വന്‍ നിരയെ പ്രതിനിധീകരിക്കുന്ന ഭരണ പക്ഷത്തെ നോക്കി ബലറാമിന്റെ ഓര്‍മ്മപ്പെടുത്തല്‍. കെ. എസ്.യു മാര്‍ച്ചിനിടെയുണ്‍ായ പോലീസ് അതിക്രമത്തില്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ  ശക്തമായ പ്രതിഷേധ ഘട്ടത്തിലായിരുന്നു അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിച്ച ബലറാമിന്റെ അതി മൂര്‍ച്ചയുള്ള  കടന്നാക്രമണം. 

ചൊവ്വാഴ്ച കെ.എസ്.യു. നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവര്‍ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് സഭ  ഈവിധം പ്രക്ഷുബ്ധമായത്.  അന്വേഷണം നടത്തി ഉചിതമായ നടപടിയിലേക്ക് പോകാമെന്ന് മുഖ്യമന്ത്രിക്കു വേണ്‍ി ഇ.പി.ജയരാജന്‍ മറുപടി നല്‍കി. ആര് ഭരിച്ചാലും ഇതുപോലുള്ള സംഭവങ്ങളില്‍ പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടല്ലാതെ മറ്റെന്തെങ്കിലും പറയാന്‍ സര്‍ക്കാരിനാവില്ലെന്ന യാഥാര്‍ഥ്യം തുറന്ന് പറയാന്‍ മന്ത്രി ജയരാജന് മടിയൊന്നുമില്ല. നിങ്ങള്‍ ഭരിച്ചപ്പോഴും ഇതൊക്കെ തന്നെ യല്ലേ ചെയ്തതെന്ന് സമര പോരാട്ടങ്ങളുടെ മുന്‍ നിര നേതാവായിരുന്ന ജയരാജന്റെ ചോദ്യം. ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്‍ുള്ള അന്വേഷണം മാത്രമേ അംഗീകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിലെ പ്രക്ഷുബ്ധാവസ്ഥക്ക് ഇന്ദനം നല്‍കി.ഇതിനു പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലക്കാഡുകളുമായി സഭയുടെ നടുത്തളത്തില്‍. 

സ്പീക്കര്‍ സഭാ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ കോണ്‍ഗ്രസ് അംഗങ്ങളായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ സ്പീക്കറുടെ ഡയസില്‍ പ്ലക്കാഡുമായി കയറി മുദ്രാവാക്യം മുഴക്കി. 

ഇവരെ പിന്തിരിപ്പിക്കാനായി കോണ്‍ഗ്രസിലെ തന്നെവി.പി സജീന്ദ്രനും സ്പീക്കറുടെ ഡയസില്‍ എത്തി. ഇതോടെ ഫലത്തില്‍ നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസില്‍. ഉടന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസില്‍നിന്ന് ചേംബറിലേക്ക് പോയി. 

ചോദ്യോത്തരവേളയുടെ തുടക്കം മുതല്‍ തന്നെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധ മാ യി രു ന്നു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല.. ചോദ്യോത്തരവേളയോട് പ്രതിപക്ഷം നിസ്സഹകരിച്ചു. 

ഷാഫി പറമ്പിലിനും,  അഭിജിത്തിനും  മര്‍ദനമേല്‍ക്കുന്ന ചിത്രങ്ങളും അഭിജിത്തിന്റെ രക്തം പുരണ്‍ വസ്ത്രവുമായായിരുന്നു പ്രതിപക്ഷാംഗങ്ങള്‍  സഭയിലെത്തിയത്. എത്രയോ തവണ ആവര്‍ത്തിക്കപ്പെട്ട പ്രതിഷേധ രീതി.  ഭരണ കൂടങ്ങള്‍ക്കെതിരെ സമര ങ്ങള്‍ അരങ്ങേറി തുടങ്ങിയാല്‍ പിന്നെ തോക്കിനും ലാത്തിക്കും വിശ്രമമില്ല. സോഷ്യല്‍ മീഡിയ ആക്ടീവി സ്റ്റുമായ ബലറാം ഭരണ വിമര്‍ശം നടത്തവേ ഒരു പത്ര പ്രവര്‍ത്തകന്റെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിച്ചു. അതിങ്ങിനെയായിരുന്നു  മുഖ്യമന്ത്രി പിണറായി വിജയനും, ഡി.ജി.പി. ലോക് നാഥ് ബെഹറയും കണ്‍ുമുട്ടിയാല്‍ ആര്‍, ആര്‍ക്ക് സല്യുട്ട് ചെയ്യുമെന്നതായിരുന്നു മുന്‍ എസ്.എഫ്.ഐ ക്കാരനായ പത്രക്കാരന്റെ  പിണറായി വിരുദ്ധത വഴിഞ്ഞൊഴുകുന്ന  കമന്റ്. അതിന്റെ താഴെയെത്തിയ ഒരു വിരുതന്‍ സംശയം തീര്‍ത്തതിങ്ങിനെ - അവരുടെ മുന്നില്‍ തുങ്ങുന്ന നരേന്ദ്ര മോഡിയുടെ ചിത്രത്തില്‍. 

Latest News