ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം യു.എസ് ഡോളറിന്റെ സമ്മാനം ഇന്ത്യക്കാരന്. ബംഗളൂരു സ്വദേശി ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസ് ആണ് ഭാഗ്യവാന്‍. ദുബായ് എയര്‍ ഷോ നടക്കുന്ന ദുബായ് വേള്‍ഡ് സെട്രലില്‍ ആണ് നറുക്കെടുപ്പ് നടന്നത്.
ഓണ്‍ലൈന്‍ വഴിയെടുത്ത 0666 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. തന്റെ ഭാഗ്യനമ്പറാണ് ഇതെന്നും എപ്പോഴും ഈ നമ്പറിലാണ് ടിക്കറ്റ് എടുക്കാറെന്നും മാര്‍ട്ടിസ് പറഞ്ഞു.
മറ്റു നറുക്കെടുപ്പുകളില്‍ ഒരെണ്ണവും ഇന്ത്യക്കാരനെ തേടിയെത്തി. റോബര്‍ട്ട് പീറ്റര്‍ മാര്‍ട്ടിന്‍ എന്നയാള്‍ക്ക് അപ്രീല ഡോര്‍സഡോറോ ബൈക്ക് ആണ് സമ്മാനം ലഭിച്ചത്.
25 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ലൂയിസ് സ്റ്റീഫന്‍ മാര്‍ട്ടിസ് 48 കാരനാണ്. സ്വന്തമായി സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുകയാണ് ഇദ്ദേഹം. സമ്മാന തുകയില്‍ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.






