മക്കളെ വിട്ട് കാമുകനെ തേടി പോയ  വീട്ടമ്മ ജയിലിലെത്തി 

വടകര - കാമുകനെ തേടി ഡല്‍ഹിയിലേക്ക് പോയ വീട്ടമ്മയെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവള്ളൂര്‍ പിലാക്കണ്ടി അശോകന്റെ ഭാര്യ ബബിതയെയാണ്(43) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡി.ശ്രീജ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് വനിതാ ജയിലിലേക്ക് അയച്ചത്. ഇക്കഴിഞ്ഞ 13ന് മയ്യന്നൂരിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയ ബബിത തിരിച്ചുവരാത്തതിനെതുടര്‍ന്ന് തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ വടകര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. 14 വയസുള്ള മകളെയും 18 വയസുള്ള മകനെയും ഉപേക്ഷിച്ച് ഡല്‍ഹിയില്‍ ഇന്റീരിയര്‍  വര്‍ക്ക് നടത്തുന്ന കാമുകന്‍ ശരത്തിന്റെ അടുത്തേക്ക് പോയതാണ് ബബിത. വിമാന മാര്‍ഗമാണ് ബബിത ഡല്‍ഹിയിലേക്ക് പോയത്. യാത്രക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തതും ശരത്താണ്. ആറു മാസം മുമ്പാണ് ശരത്തുമായി പരിചയപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിന് ജെ.ജെ ആക്ട് 75, കെ.പി.ആക്ട് 57ഡി. എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലിസ് കേസെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്താല്‍ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് വടകര പൊലിസ് വിമാന മാര്‍ഗം ഡല്‍ഹിയിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest News