Sorry, you need to enable JavaScript to visit this website.

വീട്ടുജോലിക്കാരിയെ ബലാല്‍സംഗം  ചെയ്ത സിദ്ധന്‍ റിമാന്റില്‍ 

തിരൂരങ്ങാടി- വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സിദ്ധന്‍ റിമാന്റില്‍. തയ്യിലക്കടവ് ചേറക്കോട് താമസിക്കുന്ന പറമ്പില്‍ ഉമ്മറിനെ (53) യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാക്കെതിരെ കേസെടുത്തത്. വീട്ടില്‍ ചികിത്സ നടത്തി വരുകയായിരുന്ന ഉമ്മറിന്റെ അടുക്കല്‍ മകന്റെ ചികിത്സക്കെത്തിയതായിരുന്നു യുവതി. തുടര്‍ന്ന് സ്ത്രീയെ ഫോണില്‍ വിളിക്കുകയും വീട്ടു വേലക്കാരിയായി നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.  8500 രൂപ മാസ ശമ്പളത്തില്‍  ഇയാളുടെ വീട്ടില്‍ സ്ത്രീക്ക് ജോലിയും നല്‍കി. ജോലിക്കിടെ ഇയാള്‍ സ്ത്രീയെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നും പോലീസ് പറഞ്ഞു. യുവതിയുടെ വസ്തു കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായും പരാതിയിലുണ്ട്. സ്ത്രീ തനിക്കെതിരെ പരാതി നല്‍കുമെന്നറിഞ്ഞ ഇയാള്‍ കൊണ്ടോട്ടിലെ ഒരു ഖത്തീബില്‍ നിന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെടുക്കുകയും തന്റെ ഭാര്യയാണെന്നവകാശപ്പെട്ട് സ്ത്രീക്കെതിരെ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest News