ദുബായ് - ഇന്ത്യയുടെ വ്യോമ ശക്തി വിളിച്ചറിയിക്കുന്നതാണ് ദുബായ് എയര്‍ ഷോയിലെ ഇന്ത്യന്‍ പവിലിയന്‍. ഒമ്പത് അത്യാധുനിക യുദ്ധോപകരണങ്ങളാണ് പവലിയനിലുള്ളത്. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഗവേഷണ മികവ് വിളിച്ചോതുന്നതാണ് ഇവ ഒരോന്നും.
ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അസ്ത്ര മിസൈല്‍ വാങ്ങാന്‍ യു.എ.ഇ അധികൃതര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. എയര്‍ ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം, കൊ ഡങ്കിങ് സോണാര്‍, തേജസ്, ബ്രഹ്മോസ് തുടങ്ങിയവ ഇന്ത്യന്‍ പവലിയനിലെ ആകര്‍ഷണങ്ങളാണ്.
ഷോക്ക് എത്തിയിട്ടുള്ള സംഘത്തില്‍ മലയാളി ശാസ്ത്രജ്ഞ റോസ് ഏബ്രഹാമുമുണ്ട്.






