കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് റഊഫില്‍ നിന്നാണ് 751 ഗ്രാം സ്വര്‍ണം പിടിച്ചത്.
ഞായര്‍ രാവിലെ റിയാദില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ആണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. ബാഗേജിനുള്ളിലുണ്ടായിരുന്ന മിക്‌സിയുടെ അകത്ത് ആയിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.എന്‍ പന്ത്, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, ബിമല്‍ ദാസ്, ഐസക് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ സൗരഭ്, അനില്‍, റഹീസ്, വിജില്‍, ശില്‍പ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.






