ദേശീയ ദിനാഘോഷ നിറവില്‍ ഒമാന്‍; മൂന്നു ദിവസം അവധി

മസ്‌കത്ത്- നാല്‍പത്തൊമ്പതാം ദേശീയ ദിനാഘോഷത്തിന്റെ നിറവില്‍ ഒമാന്‍. തിങ്കളാഴ്ചയാണ് ദേശീയ ദിനം. സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സ്വദേശികളും വിദേശികളും ആഘോഷങ്ങളില്‍ ഒരു പോലെ പങ്കാളികളാകുന്നു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവുകളിലും ടൗണുകളിലും അലങ്കാര വിളക്കുകള്‍ വര്‍ണം ചാര്‍ത്തുന്നു.
അഞ്ചു പതിറ്റാണ്ടിന്റെ വികസന മുന്നേറ്റത്തിന്റെ കഥയാണ് ഒമാന്‍ എന്ന മുത്തുകളുടെ രാജ്യത്തിന് പറയാനുള്ളത്. ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസിനോടുള്ള നന്ദിയോതല്‍ കൂടിയാണ് ഈ ആഘോഷങ്ങള്‍.
കച്ചവട കേന്ദ്രങ്ങളില്‍ രണ്ടു ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒമാന്റെ പതാകയുടെ നിറത്തിലുള്ള കേക്ക് ബേക്കറികളില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

 

Latest News