കൊതുകു തിരിയില്‍നിന്ന് തീ പടര്‍ന്ന് ദമ്പതികള്‍ മരിച്ചു

ബറേലി- കൊതുകുതിരി പുതപ്പിലേയ്ക്ക് വീണ് ഉറങ്ങുകയായിരുന്ന ദമ്പതികള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ സുഭാഷ് നഗറിലാണ് സംഭവം. 45 കാരനായ പപ്പുവും ഭാര്യ രജ്‌നിയുമാണ് മരിച്ചത്. പുതപ്പിലേക്ക് വീണ കൊതുകു തിരിയില്‍ നിന്ന് തീ പടരുകയായിരുന്നു.
ഓട്ടോ റിക്ഷ തൊഴിലാളിയായ പപ്പുവും രജ്‌നിയും ഒറ്റമുറി വീട്ടിലാണ് താമസമെന്നും സംഭവം നടന്ന രാത്രിയില്‍ ഇരുവരും മദ്യപിച്ചിരുന്നെന്നും പോലീസ് പറയുന്നു. മദ്യപിച്ചിരുന്നതിനാലാകാം ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് പോലീസ് കരുതുന്നത്. വീടിന്റെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
വീടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും അഗ്‌നിക്കിരയായതായി പോലീസ് അറിയിച്ചു.

 

Latest News