ദുബായ്- മുപ്പത് ദിവസം 30 മിനിറ്റ് വ്യായാമത്തിലൂടെ മികച്ച ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യവുമായി ഒക്ടോബര്‍ 18 ന് ആരംഭിച്ച ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് സമാപനമായി. ദുബായ് ഫിറ്റ്‌നസ് ചലഞ്ച് മൂന്നാം പതിപ്പിന് ഗംഭീര വെടിക്കെട്ടോടെയാണ് കൊടിയിറങ്ങിയത്. ഫെസ്റ്റിവെല്‍ സിറ്റിയില്‍ നടന്ന കരിമരുന്ന് പ്രയോഗത്തിന് സാക്ഷികളാകാന്‍ നൂറുകണക്കിന് പേരെത്തി.
ചാലഞ്ചിന്റെ ഭാഗമായി നവംബര്‍ എട്ടിന് പതിനായിരക്കണക്കിന് ആളുകള്‍ ഭാഗമായ ദുബായ് റണ്‍ സംഘടിപ്പിച്ചിരുന്നു. ുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തതാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ച്. 30 ദിവസം വിവിധ ശാരീരിക, മാനസിക വ്യായാമങ്ങളാണ് ചാലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ചത്.






