ലോകത്തിന്റെ പരിഛേദവുമായി പറക്കാന്‍ എമിറേറ്റ്‌സ്

ദുബായ്- സഹിഷ്ണുതാ ദിനത്തില്‍ വ്യത്യസ്തതയുള്ള പരിപാടിയുമായി ദുബായിയുട ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ്. സഹിഷ്ണുതാ ദിനമായി ആചരിക്കുന്ന നവംബര്‍ 29 ന്  എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം വ്യത്യസ്ത രാജ്യക്കാരുമായി യു.എ.ഇക്കു ചുറ്റും പറക്കും.
യു.എ.ഇ.യില്‍ ഏതൊക്കെ രാജ്യക്കാര്‍ താമസക്കാരായുണ്ടോ അവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും വിമാനത്തിലേക്ക് ക്ഷണിക്കപ്പെടുന്നത്. ഇരുന്നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ളവര്‍ യു.എ.ഇയിലുണ്ട് എന്നാണ് കരുതപ്പെടുന്നത്. അതായത് എമിറേറ്റ്‌സ് വിമാനത്തില്‍ പറക്കുന്നത് ലോകത്തിന്റെ പരിഛേദമായിരിക്കും. എ 380 വിമാനത്തിലാവും പറക്കല്‍. വിമാനത്തിന്റെ നമ്പര്‍ ഇകെ 2019.
യാത്രക്കാരായി പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ www.emirates.com/ae/english/campaign-s/6798959/nationalday എന്ന വെബ്‌സൈറ്റില്‍ പേരു നല്‍കണ.

 

Latest News