അബഹ- മഹായിൽ അസീറിലെ മലീഹ ഗ്രാമത്തിൽ പ്രളയത്തിൽ പെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രദേശത്ത് ഉല്ലാസയാത്രക്ക് എത്തിയ സംഘമാണ് കഴിഞ്ഞ ദിവസം വൈകീട്ട് വാദി സൈലയിൽ പ്രളയത്തിൽപെട്ടത്.
അപ്രതീക്ഷിതമായി താഴ്‌വരയിൽ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ സംഘം കാറിനു മുകളിൽ കയറിയിരിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികൾ സിവിൽ ഡിഫൻസ് യൂനിറ്റുകൾ എത്തുന്നതിനു മുമ്പായി ഏറെ സാഹസികമായി ഇവരെ രക്ഷപ്പെടുത്തി.