ദുബായ്- ലോകത്തെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനങ്ങളില്‍ ഒന്നായ ദുബായ് എയര്‍ഷോക്ക് ഞായറാഴ്ച തിരശ്ശീല ഉയരും. 160 രാജ്യങ്ങളില്‍നിന്നുള്ള 1,300 കമ്പനികള്‍ എയര്‍ഷോയില്‍ പങ്കെടുക്കുന്നു. 165 സിവിലിയന്‍, മിലിട്ടറി വിമാനങ്ങള്‍ എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ തവണത്തെ ദുബായ് എയര്‍ഷോയില്‍ 113 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നടന്നിരുന്നു. ലോക വിമാനത്താവള ഭൂപടത്തിലെ പുതിയ ആഗോള ടെര്‍മിനലലായ ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ ഇന്ന് ആരംഭിക്കുന്ന എയര്‍ഷോ തീര്‍ത്തും വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു. ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ ഈ മാസം 21 വരെയാണ് എയര്‍ഷോ നടക്കുക.
കഴിഞ്ഞ വര്‍ഷം ലോകത്തെങ്ങും നിന്നുമുള്ള 79,380 വ്യാപാര സന്ദര്‍ശകര്‍ ദുബായ് എയര്‍ഷോ സന്ദര്‍ശിച്ചിരുന്നു. 63 രാജ്യങ്ങളില്‍ നിന്നുള്ള 1,200 കമ്പനികളാണ് കഴിഞ്ഞ വര്‍ഷത്തെ എയര്‍ഷോയില്‍ പങ്കെടുത്തത്. 113.8 ബില്യണിലേറെ ഡോളറിന്റെ ഓര്‍ഡറുകള്‍ കഴിഞ്ഞ വര്‍ഷത്തെ എയര്‍ഷോക്കിടെ ബുക്ക് ചെയ്തു. ഇന്നു മുതല്‍ അടുത്ത 21 വരെയുള്ള ദിവസങ്ങളില്‍ അല്‍മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ (ദുബായ് വേള്‍ഡ് സെന്‍ട്രല്‍) പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ പറത്തുന്നതില്‍നിന്ന് ദുബായ് നിവാസികളെ അധികൃതര്‍ വിലക്കിയിട്ടുണ്ട്. അനധികൃത പ്രദേശങ്ങളില്‍ ഡ്രോണുകള്‍ പറത്തുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.






