വിവാഹത്തിന് മുമ്പ് പപ്പയുടെ അടുത്ത് പോയി  ചെവിയില്‍ ആ കാര്യം പറയണം- ജഗതിയുടെ മകള്‍

കൊച്ചി-അവതാരകയും നടിയും നര്‍ത്തകിയുമായൊക്കെ തിളങ്ങിയ താരമാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായ ശ്രീലക്ഷ്മി. ഇപ്പോഴിതാ താര കുടുംബത്തില്‍ ഒരു വിവാഹ ചടങ്ങ് നടക്കാന്‍ പോകുകയാണ്. ശ്രീലക്ഷ്മിയുടെ വിവാഹമാണ് അത്. ജിജിന്‍ ജഹാംഗീര്‍ എന്ന കൊമേഴ്ഷ്യല്‍ പൈലറ്റാണ് വരന്‍ . എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളേജിനടുത്തായിരുന്നു ശ്രീലക്ഷ്മിയും അമ്മയും താമസിച്ചിരുന്നത്. അന്ന് ജിജിന്‍ ഇവരുടെ അയല്‍ക്കാരനായിരുന്നു.
ഇരുവരുടെയും അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. പതിയെ ശ്രീലക്ഷ്മിയും ജിജിനും ഫ്രണ്ട്‌സായി. വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. അഞ്ച് വര്‍ഷം ആരെയുമറിയിക്കാതെ പ്രണയിച്ചു. തുടര്‍ന്ന് വീട്ടുകാരോട് പറഞ്ഞ് സമ്മതം വാങ്ങുകയായിരുന്നെന്ന് ശ്രീലക്ഷ്മി പറഞ്ഞു.
'വിവാഹത്തിന് മുമ്പ് ഇനി പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയില്‍ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്‌നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത്'ശ്രീലക്ഷ്മി പറഞ്ഞു.
ശ്രീലക്ഷ്മിതന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഉടനെ വിവാഹിതയാവുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

Latest News