മുംബൈ- പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. ദല്‍ഹി, കൊല്‍ക്കത്ത മുംബൈ എന്നിവിടങ്ങളില്‍ ലിറ്ററിന് 14 പൈസയാണ് വര്‍ധിച്ചത്. ചെന്നൈയില്‍ 15 പൈസ കൂടി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല.
മൂന്നു ദിവസങ്ങളിലെ വില വര്‍ധനയെ തുടര്‍ന്ന് ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവടങ്ങളില്‍ 47ഉം ചൈന്നൈയില്‍ 50 പൈസയും വര്‍ധിച്ചു. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില യഥാക്രമം 73.77, 76.47, 79.44, 76.68 രൂപയായി.






