ഭിന്നശേഷിക്കാര്‍ക്കായി കൂട്ടയോട്ടം: ആയിരങ്ങള്‍ പങ്കെടുത്തു

ദുബായ്- ഭിന്നശേഷിയുള്ളവര്‍ക്കായി സമൂഹത്തിന്റെ കരങ്ങള്‍ കടന്നുചെല്ലണമെന്ന് ഓര്‍മിപ്പിച്ച് ദുബായില്‍ നടത്തിയ കൂട്ടയോട്ടത്തില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തു. നാലാമത് എമിറേറ്റ്‌സ് എന്‍.ബി.ഡി യൂനിറ്റി റണ്‍ എന്ന പേരിലാണ് സംഘടിപ്പിച്ചത്. ദുബായ് സിലിക്കോണ്‍ ഒയാസിസിലായിരുന്നു പരിപാടി.
യു.എ.ഇയുടെ സഹിഷ്ണുതാവര്‍ഷാചരണം കൂടി കണക്കിലെടുത്തായിരുന്നു ഇത്തവണ കൂട്ടയോട്ടം. യു.എ.ഇ റെഡ്ക്രസന്റും ഇതിന്റെ ഭാഗമായി. ഓട്ടത്തിന് ശേഷം സഹിഷ്ണുതാപ്രതീകമായി വൃക്ഷത്തൈകള്‍ നട്ടു.
സിലിക്കോണ്‍ ഒയാസിസിന്റെ പരിസരത്തായി മൂന്നു കിമീ നടത്തം, 10 കിമീ ഓട്ടം എന്നിവയായിരുന്നു പരിപാടികള്‍.

 

Latest News