Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ കനത്ത മഴയെന്ന് പ്രവചനം, ഒമാന്‍ തണുത്തു വിറക്കുന്നു

അബുദാബി-  യു.എ.ഇയില്‍ അടുത്തയാഴ്ച ശക്തമായ മഴക്കു സാധ്യത.  തീരദേശ, പര്‍വത മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത ബുധന്‍ മുതല്‍ ശനി വരെ എല്ലാ മേഖലകളിലും കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. തീരപ്രദേശങ്ങളിലും വടക്കു കിഴക്കന്‍ എമിറേറ്റുകളിലും ശനിയാഴ്ച സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകും.
യു.എ.ഇക്കൊപ്പം ഒമാനിലെ മലയോര മേഖലകളിലും തണുപ്പു ശക്തമായി. അല്‍ ഹംറയിലെ ജബല്‍ ഷംസ്, ഇബ്രിയിലെ ജബല്‍ അല്‍ സറത് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായി. മലയോര മേഖലകളില്‍ രാവിലെ അഞ്ച് ഡിഗ്രി സെല്‍ഷ്യസിനു താഴെയാണു താപനില. ഇനിയുള്ള ദിവസങ്ങളിലും മഞ്ഞുവീഴ്ചക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
യു.എ.ഇയിലും ഒമാനിലും കഴിഞ്ഞ ദിവസമുണ്ടായ പെരുമഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായിരുന്നു. പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. റാസല്‍ഖൈമ ജബല്‍ അല്‍ ജൈസ് മലനിരകളില്‍ ഇന്നലെ രാവിലത്തെ താപനില 9.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

 

Latest News