നിക്കി ഗല്‍റാണി പ്രണയത്തില്‍,  കാമുകന്‍ ചെന്നൈയില്‍ 

കൊച്ചി-തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിക്കി ഗല്‍റാണി വിവാഹിതയാകുന്നു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്ന് പറഞ്ഞത്. പ്രണയമുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. എവിടെ വെച്ചായിരുന്നു നിങ്ങള്‍ കണ്ടുമുട്ടിയതെന്നായിരുന്നു പിന്നീടുള്ള ചോദ്യം.കൃത്യമായ മറുപടി പറയാതെ തങ്ങള്‍ കണ്ടുമുട്ടി, അദ്ദേഹം ചെന്നൈയിലാണെന്നുമായിരുന്നു താരം പറഞ്ഞത്. 
ആരാണ് ആ വ്യക്തിയെന്നതിനെക്കുറിച്ച് മറുപടി നല്‍കിയിരുന്നില്ലെങ്കിലും അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും താരം പറയുന്നു. ചിത്രത്തിലെ നായകനായ അരുണും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബാലതാരത്തില്‍ നിന്നും നായകനിലേക്ക് പ്രമോഷന്‍ ലഭിച്ചിരിക്കുകയാണ് അരുണിന്.അടുത്തിടെയായിരുന്നു അരുണ്‍ വിവാഹിതനായത്. 8 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് താന്‍ വിവാഹ ജീവിതത്തിലേക്ക് കടന്നതെന്ന് താരം പറഞ്ഞിരുന്നു. ഈ പ്രണയം നിക്കി ഗല്‍റാണിക്കൊരു ഗുണപാഠമാകണമെന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ കമന്റ് ഇനി 3 വര്‍ഷം കൂടിയുണ്ടല്ലോ എന്നായിരുന്നു നിക്കിയുടെ മറുപടി. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് ഇനി താരത്തിന്റേതായി എത്തുന്നത്. സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്.

Latest News