Sorry, you need to enable JavaScript to visit this website.

ഇനി ആരേയും കണ്ണുമടച്ച്  വിശ്വസിക്കില്ല- നടി ധന്യ മേരി

കൊച്ചി-ബിഗ് സ്‌ക്രീനില്‍ നായികയായി തിളങ്ങി പിന്നീട് മിനിസ്‌ക്രീനില്‍ എത്തിയ താരമാണ് ധന്യ മേരി വര്‍ഗീസ്. അഭിനയം പോലെ തന്നെ നൃത്തത്തിലും സജീവമായിരുന്നു ധന്യ. വിവാഹശേഷം ഭര്‍ത്താവും കുടുംബവും നടത്തുന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നടിയും ഭര്‍ത്താവ് ജോണും അറസ്റ്റിലാവുകയും റിമാന്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് സീരിയല്‍ നായികയായി തിരിച്ചുവരവ് നടത്തുകയായിരുന്നു ധന്യാമേരി . ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ സീതയാണ് ധന്യ. തന്റെ ജീവിതത്തില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചു മനസ് തുറക്കുകയാണ് താരം. ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധന്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
''ആളുകളുടെ സമീപനം എങ്ങനെ എന്നു മനസിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുക. ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ് എന്റെത്. പണം എങ്ങനെ ലാഭിക്കാമെന്നും കൈകാര്യം ചെയ്യണമെന്നും അറിയാം. ഭര്‍ത്താവ് ജോണിന്റെ കുടുബം എന്റെ കുടുംബവുമായി യാതൊരു സാമ്യവുമുള്ളതല്ല. അവര്‍ക്ക് വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടായിരുന്നു. ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഞാനും അവരെ പിന്തുണച്ചു. ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നത് പോലെ ഞാനും നോക്കി.എന്നാല്‍ പിന്നീട് നേരിടേണ്ടി വന്ന കാര്യങ്ങള്‍ എന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിച്ചു, എല്ലാവരേയും സ്‌നേഹിച്ചാലും ആരെയും അന്ധമായി വിശ്വസിക്കരുതെന്ന് മനസ്സിലാക്കി. എന്നെപ്പോലെ, ജോണും അനുഭവങ്ങളില്‍ നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. ശക്തമായ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു. സീതകല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി എനിക്ക് സാമ്യത ഉണ്ടെന്ന് തോന്നി''  ധന്യ പറഞ്ഞു.

Latest News