ശബരിമല വിധി വായിച്ചു നോക്കൂ, അത് കളിക്കാനുള്ളതല്ല; സര്‍ക്കാരിനോട് ജസ്റ്റിസ് നരിമാന്‍

ന്യൂദല്‍ഹി- ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ അസാധാരണ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെതിരായ കള്ളപ്പണ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ എഫ് നരിമാനാണ് അപ്രതീക്ഷിത പ്രതികരണം നടത്തിയത്. ശബരിമല കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വായിച്ചു നോക്കണമെന്നും കോടതി വിധി കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ തുശാര്‍ മേത്തയോട് പറഞ്ഞു. ശബരിമല കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ഭിന്ന വിധി പറഞ്ഞിരുന്നു. ഈ വിധി എഴുതിയത് ജസ്റ്റിസ് നരിമാനായിരുന്നു. ഇതു വായിച്ചു നോക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പറയൂ എന്നാണ് ജസ്റ്റിസ് നരിമാന്‍ മേത്തയോട് നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച് മേത്ത പ്രതികരിച്ചില്ല.
 

Latest News