Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

കുവൈത്ത് മന്ത്രിസഭ രാജി സമർപ്പിച്ചു

കുവൈത്ത് സിറ്റി - കുവൈത്ത് മന്ത്രിസഭ അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന് രാജി സമർപ്പിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അമീറിന് രാജിക്കത്ത് സമർപ്പിച്ചതായി സർക്കാർ വക്താവ് താരിഖ് അൽമസ്‌റം അറിയിച്ചു. 
പാർലമെന്റിന്റെ കുറ്റവിചാരണക്ക് വിധേയയായ പൊതുമരാമത്ത് മന്ത്രി ഡോ. ജിനാൻ ബൂശഹ്‌രി ചൊവ്വാഴ്ച രാജിവെച്ചിരുന്നു. കുറ്റവിചാരണക്കൊടുവിൽ മന്ത്രിക്കെതിരെ പത്തു എം.പിമാർ അവിശ്വാസ പ്രമേയത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയതോടെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. 
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അൽജറാഹ് അൽസ്വബാഹിനെതിരെയും പത്ത് പാർലമെന്റ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു. ആഭ്യന്തര മന്ത്രിയും പാർലമെന്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. പാർലമെന്റ് അംഗം രിയാദ് അൽഅദ്‌സാനിയാണ് ആഭ്യന്തര മന്ത്രിയെ പാർലമെന്റിൽ ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് ആഭ്യന്തര മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിന് എം.പിമാർ നോട്ടീസ് നൽകിയത്. 
അധികാര ദുർവിനിയോഗം നടത്തിയെന്ന ആരോപണമാണ് ആഭ്യന്തര മന്ത്രി നേരിട്ടത്. അവിശ്വാസ പ്രമേയത്തിൽ അടുത്ത ബുധനാഴ്ച ചർച്ചയും വോട്ടെടുപ്പും നടത്തുന്നതിന് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി അമീറിന് സമർപ്പിച്ചത്.

 

Latest News