Sorry, you need to enable JavaScript to visit this website.

ഭർത്താവിന്റെ മർദ്ദനത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ; ഇന്ത്യക്കാരനായ ഭർത്താവ് ഷാർജയിൽ അറസ്റ്റിൽ

ഷാർജ- ഭാര്യയെ ക്രൂരമർദ്ദനത്തിനിരയാക്കിയ കേസിൽ ഭർത്താവിനെ ഷാർജ പോലീസ് പിടികൂടി. ഭർത്താവിന്റെ മർദ്ദനമേറ്റ് കണ്ണിലൂടെ ചോരയൊലിക്കുന്നതിന്റെ ദൃശ്യം യുവതി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻ യുവാവിനെ പോലീസ് പിടികൂടിയത്. ജാസ്മിൻ സുൽത്താന എന്ന 33 വയസുള്ള ഇന്ത്യൻ യുവതിയെയാണ് 47 കാരനായ ഭർത്താവ് മുഹമ്മദ് ഖൈസറുല്ല മർദ്ദിച്ചത്. ഭർത്താവ് തന്നെ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും യുവതി പറയുന്നു. ഏഴ് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. അഞ്ചും വയസും പതിനേഴു മാസവും പ്രായമുള്ള രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. തന്നെ തന്റെ നാടായ ബംഗളൂരുവിലേക്ക് തിരിച്ചയക്കാൻ സഹായിക്കണമെന്നും മക്കളെ പോറ്റാൻ പണമില്ലെന്നും തനിക്ക് ബന്ധുക്കളില്ലെന്നും യുവതി വ്യക്തമാക്കി.
 

Latest News