കാവ്യ വീണ്ടും വരുമോ? ദിലീപ് മനസ്സ് തുറക്കുന്നു 

കോട്ടയം-മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാവ്യാ മാധവന്‍. ദിലീപുമായുള്ള വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് താരം. പണ്ട് മഞ്ജുവും അങ്ങനെ തന്നെയായിരുന്നു. കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഏറെ നാളായി പ്രചരിക്കുന്നതാണ്. അതിനു മറുപടി നല്‍കുകയാണ് കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ്. കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു തനിക്കറിയില്ല എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതിനൊപ്പം താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.  അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്ക് നേടാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നതെന്ന് ദിലീപ് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് എന്ന് നിലയില്‍ തനിക്ക് മാര്‍ക്കിടേണ്ടത് ഭാര്യയാണെന്നും ദിലീപ് വ്യക്തമാക്കി. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ആദ്യമായി അച്ഛനായ സമയമാണെന്നും താരം പറഞ്ഞു. കാവ്യ ദിലീപ് ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ അടുത്തിടെയായിരുന്നു ആഘോഷപൂര്‍വം നടത്തിയത്. സിഐഡി മൂസ, വാളയാര്‍ പരമശിവം എന്നീ കഥാപാത്രങ്ങളുടെ രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

Latest News