ഒമാനില്‍ വിദേശികള്‍ക്ക് ആറു മാസത്തേക്ക് വിസ നിരോധം

മസ്‌കത്ത്- നിര്‍മാണ, ശുചീകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരാന്‍ വിസ നല്‍കുന്നത് ആറു മാസത്തേക്ക് നിര്‍ത്തിവെച്ചതായി ഒമാന്‍ മാനവശേഷി മന്ത്രാലയം. എന്നാല്‍ നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് നിരോധം ബാധകമല്ല.
സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും തീരുമാനം ബാധകമല്ലെന്ന് ഉത്തരവില്‍ പറയുന്നു.
വിദേശികളുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒമാനിലെ വിദേശി തൊഴിലാളികളുടെ എണ്ണം 17 ശതമാനം കുറഞ്ഞിരുന്നു.
ഒമാനില്‍ ജോലി ചെയ്യുന്ന 17 ലക്ഷം വിദേശ തൊഴിലാളികളില്‍ അഞ്ചുലക്ഷം പേര്‍ നിര്‍മാണ മേഖലയിലാണ്.

 

Latest News