Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ വിദേശികള്‍ക്ക് മാത്രമായി പ്രത്യേക ക്ലിനിക് തുറന്നു

കുവൈത്ത് സിറ്റി- സര്‍ക്കാര്‍ ആശുപത്രികള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനെത്തുടര്‍ന്ന് കുവൈത്തില്‍ വിദേശികള്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച ദമാന്‍ കമ്പനിയുടെ കീഴിലുള്ള ആദ്യ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ആറ് ഗവര്‍ണറേറ്റുകളിലും സ്ഥാപിക്കുന്ന ക്ലിനിക്കുകളില്‍ ആദ്യത്തേത് ഹവല്ലിയിലാണ് തുറന്നത്. സര്‍ക്കാര്‍ ആശുപത്രി സംവിധാനം സ്വദേശികള്‍ക്ക് മാത്രമായി ക്ലിപ്തപ്പെടുത്തുകയും പകരം വിദേശികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ദമാന്‍ കമ്പനി രൂപീകരിച്ചത്.
രാജ്യാന്തര ഗുണനിലവാരത്തോടെയുള്ള സംവിധാനങ്ങളാണ് ക്ലിനിക്കിലുള്ളത്. 33,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തില്‍ ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഹെല്‍ത്ത് പ്രമോഷന്‍, രോഗപ്രതിരോധ സേവനം, ഡെന്റല്‍ തുടങ്ങി 20 വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

Latest News