ഹൃത്വിക് റോഷനോട് ആരാധന മൂത്തു; ഭാര്യയെ കൊന്ന് ജീവനൊടുക്കി

ക്വീന്‍സ്- അമേരിക്കയിലെ ക്വീന്‍സില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനോടുള്ള ആരാധനയും. ഭാര്യ ഡോണ ഡോജോയിയെ(27) കൊലപ്പെടുത്തി ദിനേശ്വര്‍ ബുദ്ധിദത് (33) ആത്മഹത്യ ചെയ്യാനുള്ള കാരണം ഭാര്യയുടെ ഹൃത്വിക് ആരാധനയാണെന്ന് ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോണയെ മര്‍ദിച്ച കേസില്‍ ദിനേശ്വര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തൈ കണ്ടെത്തിയിരുന്നു. ബാറില്‍ ജോലി നോക്കിയിരുന്ന ഡോണ ഹൃത്വിക്കിന്റെ സിനിമകള്‍ കൂടുതല്‍ കാണുന്നതും പാട്ടുകള്‍ കേള്‍ക്കുന്നതും ദമ്പതികള്‍ക്കിടിയില്‍ പലപ്പോഴും തര്‍ക്കത്തിനു കാരണമായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

ജീവനൊടുക്കുന്നതിനു മുമ്പ്  ഡോണയെ കൊന്നുവെന്നും അപ്പാര്‍ട്മെന്റിന്റെ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും ഡോണയുടെ സഹോദരിക്ക് ദിനേശ്വര്‍ സന്ദേശം അയച്ചിരുന്നു.  ജൂലൈയിലാണ് ദിനേശ്വറും ഡോണയും വിവാഹിതരായത്.

 

 

Latest News