Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസമില്‍ അഞ്ച് പേരെ കൊന്ന ബിന്‍ലാദിനെ പിടികൂടിയത് ബിജെപി എംഎല്‍എ

ഗുവാഹത്തി- അസമില്‍ അഞ്ച് പേരെ ചവിട്ടിക്കൊന്ന് ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തിയ കാട്ടാനയെ ബിജെപി എംഎല്‍എ പദ്മ ഹസാരികയുടെ നേതൃത്വത്തില്‍ തളച്ചു. ഒരുമാസത്തിനിടെ അഞ്ച് പേരെ ചവിട്ടിക്കൊന്ന കാട്ടാനക്ക് അല്‍ഖാഇദ തലവനായിരുന്ന ബിന്‍ലാദിന്റെ പേരാണ് നാട്ടുകാര്‍ നല്‍കിയിരുന്നത്.

ഗോല്‍പാര ജില്ലയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ കാട്ടാനയെ സൂതിയില്‍ നിന്നുള്ള എംഎല്‍എ പദ്മ ഹസാരികയുടെ നേതൃത്വത്തില്‍ പരമ്പരാഗതമായി ലഭിച്ച അറിവ് ഉപയോഗിച്ചാണ് പിടികൂടിയത്. ആനയെ പിടികൂടാനും മെരുക്കാനും പരിശീലനം നേടിയിവരാണ് എംഎല്‍എയുടെ കുടുംബം.

തന്റെ കുങ്കിയാനയുമൊത്താണ് പദ്മ ഹസാരിക എത്തിയത്. ആനയെ തളച്ച് വനംവകുപ്പിന് കൈമാറിയിരിക്കയാണ്. ഇനി ആനയെ മെരുക്കി  നാട്ടാനയാക്കി മാറ്റും. ആനയെ പിടികൂടാന്‍ നേരിട്ടിറങ്ങിയ എംഎല്‍എയെ  അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അഭിനന്ദിച്ചു.

അസമിന്റെ വിവിധ ഭാഗങ്ങളില്‍ വനനശീകരണവും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളുമാണ് കാട്ടാനകളെ ജനവാസമേഖലകളിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആനകളുടെ ആക്രമണത്തില്‍ 2,300 പേരാണ്  മരിച്ചത്. കാട്ടാനകളും മനുഷ്യരുമായുള്ള ഏറ്റുമുട്ടല്‍ ഗോല്‍പാര ജില്ലയില്‍ കൂടുതലാണ്.  

 

Latest News